രക്തദാനം മഹാദാനം അപ്ലിക്കേഷൻ
--------------------------------------------------
രക്തം ആവശ്യമുള്ളപ്പോൾ ഈ ആപ്പിളിക്കേഷനിൽ ഒരു അപേക്ഷ കൊടുക്കുക മാത്രം ചെയ്താൽ നിമിഷങ്ങൾക്കുള്ളിൽ താങ്ങളുടെ അപേക്ഷ ആയിരക്കണക്കിന് രക്തദാതാക്കളുടെ കൈകളിൽ എത്തിക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കും .നമ്മുടെ നാടിന്റെ അടുത്തുള്ള രക്തദാതാക്കളെ യും ബ്ലൂഡ്‌ബാങ്കുകളും കണ്ടുപിടിക്കാനും രക്തദാനം മഹാദാനം അപ്ലിക്കേഷൻ സഹായിക്കും .ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും ആരോഗ്യകരമായ ഒരു ഉപകാരത്തിൽ നമുക്കും പങ്കാളികളാകാം .
മനുഷ്യസ്നേഹിയായ ഒരു വ്യക്തിക്ക് തന്റെ ജീവിതത്തില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും ഹൃദയസ്പര്‍ശിയായ ജീവകാരുണ്യ പ്രവര്‍ത്തിയാണ് രക്തദാനം.ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്.
കേരളത്തില് റോഡപകടങ്ങളും മറ്റ് അപകടങ്ങളും മൂലം മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ആശുപത്രികളില് രേഖപ്പെടുത്തുന്ന അപകട മരണങ്ങളുടെ സംഖ്യ ഞെട്ടിപ്പിക്കുന്നതാണ്. പല മരണങ്ങളും സംഭവിക്കുന്നത് രക്തസ്രാവം മൂലമാണ്. ആശുപത്രികളില് എത്തിച്ചാലും ആവശ്യമായ സമയത്ത് രക്തം ലഭിക്കാത്തതു മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണം കൂടുതല്‍ ആണ്
ഒരാളുടെ ആകെ ശരീരത്തിന്റെ എട്ടു ശതമാനം രക്തത്തിന്റേതു ആകുന്നു.അഞ്ചു ലിറ്ററോളം ഉള്ള ആകെ രക്തത്തില്‍ പതിനഞ്ചു ശതമാനത്തില്‍ കൂടുതല്‍ കുറഞ്ഞുപോയാല്‍ ജീവന്‍ നിലനിര്‍ത്താന്‍ പുറമേ നിന്നും രക്തം സ്വീകരിക്കെണ്ടിയിരിക്കുന്നു.
ആരോഗ്യമുള്ള ഏതൊരു വ്യക്തിക്കും തന്റെ ആകയുള്ള രക്തത്തിന്റെ പത്തുശതമാനം വരെ യാതൊരു അപകടവും ഇല്ലാതെ ദാനം ചെയ്യാവുന്നതാണ്.പതിനെട്ടിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള ഏതൊരു സ്ത്രീയ്ക്കും പുരുഷനും രക്തം ദാനം ചെയ്യാവുന്നതാണ്.
മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം. 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല .അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, രക്താര്‍ബുദം, പ്രസവ സമയങ്ങളിലെ അമിത രക്ത സ്രാവം, വിളര്‍ച്ച എന്നിവയുടെ ഭാഗമായി മനുഷ്യശരീരത്തില്‍ നിന്ന് നഷ്ടപ്പെടുന്ന രക്തത്തിനു പകരം നഷ്ടമായതിനു തുല്യ അളവിലും ചേര്‍ച്ചയുള്ളതുമായ രക്തം ദാതാവില്‍ നിന്നും സ്വീകരിക്കുന്നു.
രക്തം നല്‍കുന്നതുമായി ബന്ധപ്പെട്ട് നമ്മുടെ ഇടയില്‍ ധാരാളം തെറ്റിദ്ധാരണകള്‍ ഉണ്ട്. രക്തം കൊടുത്ത് 24 മണിക്കൂര്‍ വരെ ശാരീരികാധ്വാനം പാടില്ലെന്നേയുള്ളൂ. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഒന്നും ഭയപ്പെടാനില്ല.
രോഗാണുക്കള്‍ പകരാന്‍ ഏറ്റവും സാധ്യതയുള്ളത് രക്തത്തിലൂടെയാണ്. അതിനാല്‍ കൃത്യമായ രക്ത പരിശോധനകള്‍ക്കു ശേഷം മാത്രമേ രക്തം ദാനം ചെയ്യുവാന്‍ കഴിയുകയുള്ളൂ.ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം, മാനസിക രോഗം, ക്യാന്‍സര്‍, കരള്‍ രോഗം, എയ്ഡ്‌സ് എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ ഒരിക്കലും രക്തം ദാനം ചെയ്യാന്‍ പാടുള്ളതല്ല.
രക്തദാനം മൂലം മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ഒരു ജീവനെ രക്ഷിക്കുമ്പോള്‍ രക്തദാതാവിന് ചില നേട്ടങ്ങള്‍ കൂടി ലഭിക്കുന്നുണ്ട്.രക്തദാനം മൂലം കുറവ് വന്ന രക്തം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ശരീരം നിര്‍മിച്ചു കുറവ് നികത്തുന്നു.
രക്തദാതാവിന്റെ ശരീരത്തില്‍ കൂടി ഒഴുകുന്ന പുതിയ രക്തമായതുകൊണ്ട് രോഗപ്രതിരോധശക്തി കൂടുവാനും ഇതുപകരിക്കുന്നു.
ശരീരത്തില്‍ അധികമുള്ള കലോറി ഉപയോഗിക്കപ്പെടുമെന്നതും പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കുവാന്‍ മഞ്ജ ഉത്തേജിപ്പിക്കപ്പെടുന്നതും രക്തദാനതിന്റെ ആരോഗ്യപരമായ ഗുണമാണ്.അതിലുപരി ഒരാളുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയകുന്നുവെന്ന രക്തദാതവിന്റെ സംതൃപ്തി.അതുകൊണ്ട് രക്തദാനം മഹാദാനം ആണ്.ഒരു മനുഷ്യന് അവന്റെ ജീവിതത്തില്‍ ചെയ്യാന്‍ പറ്റുന്ന ഏറ്റവും ആരോഗ്യകരമായ ഒരു ഉപകാരവും കൂടിയാണ്."രക്തദാനം മഹാദാനം" അപ്ലിക്കേഷൻ ഇതിനു നിങ്ങളെ സഹായിക്കും .
ഈ ആപ്ലിക്കഷനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും ഞങ്ങളെ അറിയിക്കുക .
Email - [email protected]
This version of മഹാദാനം | Kerala Blood Donors Android App comes with one universal variant which will work on all the Android devices.
If you are looking to download other versions of മഹാദാനം | Kerala Blood Donors Android App, We have 1 version in our database. Please select one of them below to download.