Malayalam Study Bible 3.2.2 Icon
0
0 Ratings
38K+
Downloads
3.2.2
version
Sep 13, 2022
release date
48.0 MB
file size
Free
Download

About Malayalam Study Bible Android App

മലയാളം അദ്ധ്യയന
ബൈബിളിന് ഒരു മുഖവുര

ഈ അദ്ധ്യയന ബൈബിൾ തയ്യാറാക്കിയവരും, പ്രസാധകരും വിശുദ്ധ ബൈബിൾ പൂർണ്ണമായും ദൈവ നിശ്വാസീയമാണെന്ന് വിശ്വസിക്കുന്നു. അതായത്, 66 പുസ്‌തകങ്ങളിൽ ഓരോന്നിന്റെയും യഥാർത്ഥ എഴുത്തുകാർ ദൈവത്താൽ പ്രേരിതരായി തന്നെയാണ് എഴുതിയതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, അങ്ങനെ അവർ ഉപയോഗിച്ച മൂല ഭാഷകളിൽ (ഹീബ്രു, ഗ്രീക്ക്, അൽപ്പം അരാമിക്) അവർ എഴുതണമെന്ന് ദൈവം ആഗ്രഹിച്ചത് അവർ കൃത്യമായി എഴുതി. അതുകൊണ്ട് ബൈബിളിനെ ദൈവവചനം എന്ന് വിളിക്കാൻ ഞങ്ങൾക്ക് യാതൊരു മടിയുമില്ല.
ഇത് വിശ്വസിക്കുന്നതിനുള്ള നമ്മുടെ ഏറ്റവും ഉയർന്ന ആധികാരിക സ്രോതസ്സ് കർത്താവായ യേശുക്രിസ്തു തന്നെയാണ്. മത്തായി 4:4-ൽ, പഴയനിയമത്തിൽ കാണുന്ന വാക്കുകൾ “ദൈവത്തിന്റെ വായിൽ നിന്നു” വന്നതാണെന്ന് യേശു നമ്മെ പഠിപ്പിച്ചു. മോശെയുടെ ന്യായപ്രമാണത്തിൽ എഴുതപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളും ഒരക്ഷരം പോലും വിടാതെ, പൂർണ്ണമായും നിവൃത്തിയാകാതെ പോകില്ലെന്ന് യേശു പറഞ്ഞു (മത്തായി 5:18). ദാവീദ് എഴുതിയ സങ്കീർത്തനങ്ങൾ ദൈവത്തിന്റെ “പരിശുദ്ധാത്മാവിനാൽ” (മർക്കോസ് 12:36) എഴുതിയെന്ന് യേശു പ്രസ്താവിച്ചു. യിസ്രായേൽ നേതാക്കളോട് സംസാരിച്ചത് “ദൈവത്തിന്റെ വചനം” ആണെന്നും “തിരുവെഴുത്തിന് നീക്കം വരികയില്ല” (യോഹന്നാൻ 10:35) എന്നും യേശു പറഞ്ഞു. തന്റെ പഠിപ്പിക്കലുകൾ സ്വർഗത്തിലെ പിതാവായ ദൈവത്തിൽ നിന്ന് നേരിട്ട് വന്നതാണെന്ന് യേശു പഠിപ്പിച്ചു (യോഹന്നാൻ 12:49; 14:24). ദൈവത്തിന്റെ പരിശുദ്ധാത്മാവ് തന്റെ അപ്പോസ്തലന്മാരെ “എല്ലാ സത്യത്തിലേക്കും” നയിക്കുമെന്ന് യേശു പ്രസ്താവിച്ചു (യോഹന്നാൻ 16:13). പഴയനിയമ തിരുവെഴുത്തുകളെല്ലാം “ദൈവത്തിന്റെ പ്രേരണയാൽ” (2 തിമോത്തി 3:16) നൽകപ്പെട്ടതാണെന്ന് യേശുവിന്റെ അപ്പൊസ്തലന്മാർ പഠിപ്പിച്ചു. “പരിശുദ്ധാത്മാവിനാൽ പ്രേരിതരായി സംസാരിച്ച” (2 പത്രോസ് 1:21) ദൈവത്തിന്റെ വിശുദ്ധ മനുഷ്യരിലൂടെയാണ് പഴയനിയമ പ്രവചനങ്ങൾ നല്കപ്പെട്ടത്.

കുറിപ്പുകൾ: ഈ കുറിപ്പുകൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്നതിലെ ഞങ്ങളുടെ ഏക ലക്ഷ്യം വായനക്കാരന് ദൈവവചനം നന്നായി മനസ്സിലാകുവാനും, കൂടുതൽ പൂർണ്ണമായി പ്രയോഗത്തിൽ വരുത്താനുമുള്ള ഒരു ഉറവിടം നൽകുക എന്നതാണ്. ഈ കുറിപ്പുകൾ വർഷങ്ങളുടെ കഠിനാദ്ധ്വാനത്തെ പ്രതിനിധീകരിക്കുന്നു. ബൈബിളിലെ തിരുവചനത്തിലുള്ളത് വിശദീകരിക്കാൻ ശ്രമിക്കുന്നതിൽ വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്, കൂടാതെ നമുക്ക് ഉണ്ടായേക്കാവുന്ന മുൻധാരണകളോ, മുൻവിധികളോ അവതരിപ്പിക്കാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. തീർച്ചയായും, ഇതിൽ ഞങ്ങൾ പൂർണ്ണമായും വിജയിച്ചിട്ടില്ലെന്നത് തികച്ചും മനുഷ്യസഹജമാണ്, മാത്രമല്ല വായനക്കാരന് ചിലപ്പോൾ വസ്തുതകളുടെ കാര്യങ്ങളിൽ തെറ്റുകളോ ഒരു വാക്യത്തിന്റെയോ ഭാഗത്തിന്റെയോ വ്യാഖ്യാനത്തിലെ പിശകുകളോ കണ്ടെത്താൻ സാധിക്കും. ഈ കാര്യങ്ങൾ ഞങ്ങളെ ചൂണ്ടിക്കാണിക്കുകയും ഞങ്ങളുടെ തെറ്റ് ബോധ്യപ്പെടുകയും ചെയ്താൽ, ഭാവി പതിപ്പുകളിൽ അത്തരം തിരുത്തലുകൾ വരുത്താൻ ഞങ്ങൾ ഏറ്റവും സന്തോഷമുള്ളവരാണ്. നാം നിരന്തരം ലക്ഷ്യമിടുന്നത് സത്യമാണ്, നമ്മുടെ ചിന്തയിലും സംസാരത്തിലും എഴുത്തിലും സത്യത്തേക്കാൾ കുറവുള്ളതൊന്നും നമുക്ക് അസ്വീകാര്യവും വേദനാജനകവുമാണ്, ഇത് വായിക്കുന്ന എല്ലാവർക്കും അത് അങ്ങനെ തന്നെ ആയിരിക്കണം.
കുറിപ്പുകളിൽ ഉടനീളം ഞങ്ങൾ ധാരാളം റഫറൻസുകൾ നൽകിയിട്ടുണ്ട്, അവസാനം ഒരു ചെറിയ അനുബന്ധവും ഉണ്ട്. ഈ റഫറൻസുകളെല്ലാം കൃത്യമാണെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, എന്നാൽ പ്രൂഫ് റീഡിംഗിലെ തെറ്റുകൾ എല്ലായ്‌പ്പോഴും സാധ്യമാണെന്നും അവിടെയും ഇവിടെയും തെറ്റുകൾ കണ്ടെത്താനാകുമെന്നും ഞങ്ങൾക്കറിയാം. വായനക്കാരൻ അത്തരം പിശകുകൾ കണ്ടെത്തുകയാണെങ്കിൽ, അവ ചൂണ്ടിക്കാണിക്കുന്നതിനെ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.
ബൈബിൾ ടെക്സ്റ്റ് പകർപ്പവകാശം © ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ 2021.
പഠന കുറിപ്പുകളുടെ പകർപ്പവകാശം © ഗ്രേസ് മിനിസ്ട്രീസ് 2021.
ഈ അദ്ധ്യയന ബൈബിളിലെ ബൈബിൾ വാക്യങ്ങൾ ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യയിൽ നിന്നുള്ള പകർപ്പവകാശ അനുവാദത്തോടെ ഉദ്ധരിച്ചിരിക്കുന്നു.

‘ഡസ്റ്റി സാൻഡൽസ്’ സൊസൈറ്റിയിൽ നിന്നുള്ള ഔദാര്യമായ സാമ്പത്തിക സഹായം ഈ അദ്ധ്യയന ബൈബിളിന്റെ ആദ്യ മലയാളം പതിപ്പ് പ്രസിദ്ധീകരിക്കാൻ സഹായകമായി. ഈ അദ്ധ്യയന ബൈബിൾ ഉപയോഗിക്കുന്നവർ സത്യത്തെക്കുറിച്ചുള്ള മെച്ചപ്പെട്ട പരിജ്ഞാനത്തിൽ എത്തിയാൽ അതിന്റെ മഹത്വം ദൈവത്തിനു മാത്രമുള്ളതാണ്. “ഞങ്ങൾക്കല്ല യഹോവേ ഞങ്ങൾക്കല്ല നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ തിരുനാമത്തിനു തന്നേ മഹത്വം വരുത്തേണമേ” എന്ന് സങ്കീർത്തനം 115:1ൽ പറയുന്നതിനോട് ഞങ്ങൾ പൂർണ്ണമായും യോജിക്കുന്നു. ഞങ്ങളുടെ സന്തോഷവും സംതൃപ്തിയും ഇതിലാണ്.
ഗ്രേസ് മിനിസ്ട്രീസ് കുടുംബം ഈ മലയാളം അദ്ധ്യയന ബൈബിൾ പിതാവായ ദൈവത്തിന്റെയും പുത്രനായ യേശുക്രിസ്തുവിന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സമർപ്പിച്ചുകൊള്ളുന്നു.

Other Information:

Requires Android:
Android 4.1+
Other Sources:

Download

This version of Malayalam Study Bible Android App comes with one universal variant which will work on all the Android devices.

Variant
20
(Sep 13, 2022)
Architecture
arm64-v8a
Minimum OS
Android 4.1+
Screen DPI
nodpi (all screens)
Loading..